Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India-US Trade Deal

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരേ പാർലമെന്‍റിൽ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ക​​​രാ​​​റി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ഇ​​​ന്ത്യാ മു​​​ന്ന​​​ണി എം​​​പി​​​മാ​​​ർ.

പു​​​തി​​​യ തൊ​​​ഴി​​​ൽ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ന്ന ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​വ​​​രെ ലോ​​​ക്സ​​​ഭ സ്തം​​​ഭി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ലോ​​​ക്സ​​​ഭ​​​യി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ​​​ത്ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ ’ട്രാ​​​പ് ഡീ​​​ൽ’ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച് മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി​​​യാ​​​ണ് എം​​​പി​​​മാ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ സ്പീ​​​ക്ക​​​റു​​​ടെ ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് ടെ​​​ന്ന​​​ട്ടി ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ആ​​​രം​​​ഭി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. എ​​​ന്നാ​​​ൽ പ്ല​​​ക്കാ​​​ർ​​​ഡു​​​മാ​​​യി മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി എം​​​പി​​​മാ​​​ർ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ഉ​​​ച്ച​​​വ​​​രെ സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു.

ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ച് ഉ​​​യ​​​രു​​​ന്ന ആ​​​ശ​​​ങ്ക​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ണ്‍ഗ്ര​​​സ് അം​​​ഗം മ​​​നീ​​​ഷ് തി​​​വാ​​​രി അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ല്ല.

പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് രാ​​​ജ്യ​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യി​​​ലെ നേ​​​താ​​​ക്ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​ള​​​പ്പി​​​ൽ പ്ര​​​തി​​​ഷേ​​​ധ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു.

National

വ്യാ​പാ​ര ക​രാ​ർ വി​ശ​ദീ​ക​രി​ച്ച് പീ​യു​ഷ് ഗോ​യ​ൽ, മോ​ദി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ർ വി​ശ​ദീ​ക​രി​ച്ച് കേ​ന്ദ്ര വാ​ണി​ജ്യ, വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ക​രാ​ർ വി​ശ​ദീ​ക​രി​ച്ച​ത്.

140 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​രാ​റി​ലൂ​ടെ സാ​ധി​ക്കും. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ​യും ക്ഷീ​ര​മേ​ഖ​ല​യു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ ഹ​നി​ക്കി​ല്ല. രാ​ജ്യ​ത്തി​ന്‍റെ ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ലാ​ണ് ക​രാ​റി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

ക​രാ​ർ, രാ​ജ്യ​ത്തി​ന്‍റെ ക​യ​റ്റു​മ​തി രം​ഗ​ത്തി​ന് ഗു​ണം ചെ​യ്യും. മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ, ഡി​സൈ​ൻ ഇ​ൻ ഇ​ന്ത്യ പോ​ലു​ള്ള പ​ദ്ധ​തി​ക​ളെ ആ​ഗോ​ള ത​ല​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കും. ക​ർ​ഷ​ക​ർ​ക്കും ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ് ക​രാ​ർ. ര​ണ്ട് സാ​മ്പ​ത്തി​ക ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ക​രാ​റാ​ണി​തെ​ന്നും പീ​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞി.

കൂ​ടാ​തെ, ഇ​ന്ത്യ​യ്ക്ക് മേ​ലു​ള്ള യു​എ​സ് തീ​രു​വ മ​റ്റ് രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ കു​റ​വാ​ണെ​ന്ന് പീ​യു​ഷ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. പി​എം കോം​പ്ര​മൈ​സ്ഡ് എ​ന്നെ​ഴു​തി​യ പോ​സ്റ്റ​റു​ക​ളു​മാ​യെ​ത്തി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സ​റ​ണ്ട​ർ മോ​ദി​യെ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

National

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ർ: ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ കു​തി​പ്പ്; രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ റി​ക്കാ​ർ​ഡ് വ​ർ​ധ​ന

മും​ബൈ: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള നി​ർ​ണാ​യ​ക​മാ​യ വ്യാ​പാ​ര ക​രാ​ർ പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വി​പ​ണി​ക്ക് ന​ൽ​കി​യ​ത് പു​ത്ത​ൻ ഉ​ണ​ർ​വ്. ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ൻ തീ​രു​വ​ക​ൾ കു​റ​ച്ച​തോ​ടെ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​വും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ ഏ​ഴ് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന നേ​ട്ട​വും രേ​ഖ​പ്പെ​ടു​ത്തി.

കേ​ന്ദ്ര ബ​ജ​റ്റ് ദി​ന​ത്തി​ൽ സെ​ക്യൂ​രി​റ്റീ​സ് ട്രാ​ൻ​സാ​ക്ഷ​ൻ ടാ​ക്സ് വ​ർ​ദ്ധി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഹ​രി വി​പ​ണി​ക്ക് 10,000 പോ​യി​ന്‍റി​ല​ധി​കം ഇ​ടി​വ് നേ​രി​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 2,072.67 പോ​യി​ന്‍റ് (2.54%) ഉ​യ​ർ​ന്ന് 83,739.13-ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. ഒ​രു ഘ​ട്ട​ത്തി​ൽ സെ​ൻ​സെ​ക്സ് 4,200 പോ​യി​ന്‍റി​ല​ധി​കം​കു​തി​ച്ച് 85,871.73 വ​രെ എ​ത്തി​യി​രു​ന്നു. എ​ൻ​എ​സ്ഇ നി​ഫ്റ്റി 639.15 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 25,727.55-ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്.

ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ർ​ഡ് കു​തി​പ്പാ​ണ് ന​ട​ത്തി​യ​ത്. ഏ​ക​ദി​ന വ്യാ​പാ​ര​ത്തി​ൽ 117 പൈ​സ (1.28%) വ​ർ​ധി​ച്ച് രൂ​പ 90.32 എ​ന്ന നി​ല​വാ​ര​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ രൂ​പ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഏ​ക​ദി​ന നേ​ട്ട​മാ​ണി​ത്. അ​മേ​രി​ക്ക​യു​മാ​യു​ള്ള വ്യാ​പാ​ര അ​നി​ശ്ചി​ത​ത്വം നീ​ങ്ങി​യ​ത് ക​റ​ൻ​സി വി​പ​ണി​യി​ൽ വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കി​യ​ത്.

 ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന തീ​രു​വ 25 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 18 ശ​ത​മാ​ന​മാ​യാ​ണ് കു​റ​ച്ച​ത്. വി​പ​ണി​യി​ലെ കു​തി​പ്പി​ലൂ​ടെ നി​ക്ഷേ​പ​ക​രു​ടെ ആ​സ്തി​യി​ൽ ഒ​റ്റ ദി​വ​സം കൊ​ണ്ട് 12 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ൾ. 2018-ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന കു​തി​പ്പാ​ണ് രൂ​പ ന​ട​ത്തി​യ​ത്.

അ​മേ​രി​ക്ക​യു​മാ​യു​ള്ള ക​രാ​ർ യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ ഐ​ടി, ഫാ​ർ​മ, ടെ​ക്സ്റ്റൈ​ൽ​സ് തു​ട​ങ്ങി​യ ക​യ​റ്റു​മ​തി കേ​ന്ദ്രീ​കൃ​ത മേ​ഖ​ല​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​പ​ണി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

 

Business

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ ഈ ​മാ​സം യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കും

ന്യൂ​ഡ​ൽ​ഹി: യു​എ​സ് ഇ​ന്ത്യ​ക്കു മേ​ൽ ചു​മ​ത്തി​യ പി​ഴ താ​രി​ഫു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ യു​എ​സും ഇ​ന്ത്യ​​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​ർ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.


സോ​യാ​ബീ​ൻ, ചോ​ളം, ചി​ല പാ​ൽ ഉത്​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ തീ​രു​വ ര​ഹി​ത ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യ വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നും അ​തേ​സ​മ​യം വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക ഉത്്പ​ന്ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​ര താ​രി​ഫ് നി​ര​ക്കു​ക​ൾ ഇ​രു​പ​ക്ഷ​വും അ​ന്തി​മ​മാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
പ​ര​സ്പ​ര തീ​രു​വ​ക​ൾ അ​ന്തി​മ​മാ​ക്കു​ന്ന​തി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​പ്പോ​ൾ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 12നും 15​നും ഇ​ട​യി​ൽ അ​ല്ലെ​ങ്കി​ൽ 15നും 19​നും ഇ​ടി​ൽ എ​ന്നി​ങ്ങ​നെ ര​ണ്ടു ശ്രേ​ണി​ക​ളെ​ക്കു​റി​ച്ചാ​ണ് ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.


തീ​രു​വ ഇ​ല്ലാ​ത്ത അ​ല്ലെ​ങ്കി​ൽ കു​റ​ഞ്ഞ തീ​രു​വ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​ർ​ഹ​ത​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലും ഇ​രു​പ​ക്ഷ​വും ഒ​ത്തു​തീ​ർ​പ്പി​ലാ​യി​ട്ടു​ണ്ട്. 

 

Latest News

Corehub Up